പുതിയൊരു മതം ഉദയം ചെയ്തിട്ടുണ്ട്. വികസനം എന്നാണ് അതിൻ്റെ പേര്. ഈ മതത്തിൽ വിശ്വസിക്കുന്നവരും അതിനെ എതിർക്കുന്നവരുമുണ്ട്. അന്ധമായി വിശ്വസിക്കുന്നവരും ഉള്ളതുകൊണ്ടാണ് അതിനെ ഒരു മതം എന്ന് ഞാൻ വിളിച്ചത്. അതിനെ എതിർക്കുന്നവരെ 'വികസനവിരുദ്ധർ' എന്നുമുദ്രകുത്തി ആക്രമിക്കുന്നതിനും ഒരു മതതീവ്രവാദശൈലിയുണ്ട്. അന്ധമായി എതിർക്കുന്നവരും ഉണ്ട്. അതെന്തായാലും വികസനത്തിന് രണ്ട ദിശകളുണ്ട്. ഒന്ന് അഹിംസയുടെ പാതയും രണ്ട് ഹിംസയുടെയും. പൊതുവിൽ മനുഷ്യാവകാശത്തെപ്പറ്റിയും പരിസ്ഥിതിയെപ്പറ്റിയും ഉൽക്കണ്ഠപ്പെടുന്ന പലർക്കും ഈ ഒരു വിശാലമായ തിരിച്ചറിവില്ല. അതുകൊണ്ടുതന്നെ ഒരേസമയം ഹിംസയുടെയും അഹിംസയുടെയും പാതകളിൽ അവർ സഞ്ചരിക്കുന്നു, ലക്ഷ്യത്തിലെത്തുന്നുമില്ല, നിരാശപ്പെടുന്നു. ഗാന്ധിയെയും അബ്ദുൽ കലാമിനെയും ഒരേസമയം നിങ്ങൾക്ക് ആരാധിക്കാനാവില്ല എന്ന് ഒരു ചെറിയ ഉദാഹരണം, ഇരുവരുടെയും നല്ല കാര്യങ്ങൾ മാത്രം എടുക്കാം എന്നുവാദിക്കുന്നവരുണ്ടെങ്കിലും രണ്ടുപേരും രണ്ടു ദിശകളിലെ വികസനത്തിന്റെ വക്താക്കളാണ്. ഒരാളുടെ പിന്നിൽ പോയാൽ സമാധാനത്തിലും മറ്റൊരാളുടെ പിന്നിൽപോയാൽ യുദ്ധത്തിലും നാമെത്തും. എന്നിരുന്നാലും വികസനത്തിന്റെ ഒരു പ്രധാനഗുണം നാം കാണാതിരിന്നുകൂടാ. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അടികളൊന്നും അതിനില്ല. അതുകൊണ്ട് അത് പരക്കെ സ്വീകരിക്കപ്പെടുന്നു. അതിനാൽ എല്ലാ വിധ വിശ്വാസികളോടും എനിക്കുപറയാനുള്ളത് അതിൻ്റെ നല്ല ഗുണങ്ങൾ എന്താണെന്ന് മനസ്സിലാക്കി അഹിംസയുടെ പാതയിൽ സമാധാനത്തിലേക്ക് വളരുവിൻ. അല്ലെങ്കിൽ ഫലം സർവനാശം. അതെ, ആ അന്ത്യവിധിനാൾ തന്നെ. പക്ഷേ, എന്തായാലും മരിക്കും എന്നുകരുതി നമ്മുടെ അമ്മയെ നാം ബലാൽസംഗം ചെയ്ത് കൊല്ലണോ എന്ന്, അല്ലെങ്കിൽ നാം ആത്മഹത്യ ചെയ്യണോ എന്ന്, നാം ചിന്തിക്കണം. ദൈവത്തിന്റെ മതം സ്നേഹമാണെന്ന് നമുക്ക് തിരിച്ചറിയാം. ദയ ഇല്ലാതെ ദൈവമില്ല. ദൈവത്തിന്റെ പ്രവാചകരായി പിറന്നുവീഴുന്ന ഓരോ കുട്ടിയിൽ നിന്നും നമുക്ക് പഠിക്കാം, അവരെ പഠിപ്പിക്കുന്നതിനുമുമ്പ്. ഇന്നിൽ, ഈ നിമിഷത്തിൽ ജീവിക്കുന്നത് അവരാണ്. പ്രകൃത്യാ പ്രകൃതിയുമായി യോഗത്തിലായവർ അവരാണ്. അവർക്ക് പ്രത്യേകിച്ച് യോഗഅഭ്യാസങ്ങളുടെ ആവശ്യമില്ല.
Question development. Its high time for sustainable development. Question Governments. People should Unite for LIFE. For PEACE. ശരികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തെറ്റുകളെ ചെറുക്കുക. ഒരുമിച്ചുനിൽക്കലാണ് ശക്തികുറഞ്ഞവരുടെ ശക്തി. ഈഗോകൾ മാറ്റിവെക്കൂ. ഒരുമിച്ച് പ്രവർത്തിക്കൂ. നല്ല ലിങ്കുകൾ പങ്കുവെക്കുമല്ലോ. നിർദ്ദേശങ്ങളും.
Pages
- Home
- വികസനം, ഭരണം Development and Governance
- ആരോഗ്യം Health
- വിദ്യാഭ്യാസം Education
- കൃഷി Agriculture
- പാർപ്പിടം Construction
- കൂട്ടുജീവിതങ്ങൾ Communes and Beliefs
- നിലനില്പിന്റെ സഞ്ചാരമാർഗ്ഗങ്ങൾ sustainable transport
- പ്രകൃതി സൗഹൃദഉൽപന്നങ്ങൾ Eco-friendly Products
- മാലിന്യ സംസ്കരണം Waste Management
- മാധ്യമങ്ങൾ Media
- കല Art
1 comment:
Bhringraj Shampoo for Dandruff: The Ultimate Solution
Dandruff can be frustrating, but bhringraj shampoo has you covered. Its anti-fungal properties help banish dandruff and soothe your scalp, leaving you flake-free and confident.
Post a Comment