സ്വയം വളരുന്ന ഒരു ചെടി വളർത്തുന്നവയെക്കാൾ കരുത്തുള്ളതാകും. മനുഷ്യരുടെ കാര്യവും അങ്ങനെതന്നെ. വിദ്യാഭ്യാസത്തെക്കുറിച്ച് നടരാജഗുരുവും റൂസോയും ഗാന്ധിയും വിവേകാനന്ദനും കൃഷ്ണമൂർത്തിയുമുൾപ്പെടെ ഒരുപാടുപേരുടെ ചിന്തകൾ ലഭ്യമാണ്. കുട്ടികളെ മനസ്സിലാക്കുന്ന, അവരെ പഠിപ്പിക്കാതെ, അവർക്ക് പഠിക്കാൻ അവസരം നൽകുന്ന ഒന്നാവണം വിദ്യാഭ്യാസം എന്നുഞാൻ കരുതുന്നു. പഠനവിഷയം എന്തായാലും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചായാൽ നല്ലത്. ടോട്ടോച്ചാൻ സ്‌കൂൾ നല്ലൊരു ഉദാഹരണമാണ്. ഉപദ്രവമായി വിലയിരുത്തപ്പെട്ട ഒരു കുട്ടിയെ കേൾക്കാൻ, മനസ്സിലാക്കാൻ ഒരാളുണ്ടായിരുന്നതുകൊണ്ട് ടോട്ടോച്ചാന് ആ സ്‌കൂൾ ഇഷ്ടമായി. എന്നാൽ ജീവിതത്തിന് ഒരു ദിശാബോധം നൽകാനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവാനും വിദ്യാഭ്യാസം ഉതകണം എന്ന് ഗാന്ധിയെപ്പോലെ
ഞാനും കരുതുന്നു. ഒരു മനുഷ്യൻ സ്വതന്ത്രനാവാൻ സഹായിക്കുന്നതാവണം യഥാർത്ഥ വിദ്യാഭ്യാസം. എന്നാൽ ഇന്ന് കാണുന്നത് നേരെ തിരിച്ചാണ്. എങ്ങനെ നല്ല അടിമയാവാം എന്നാണവിടുത്തെ വിദ്യ.
ഹോം സ്‌കൂളിങ് എല്ലാവർക്കും സാധ്യമല്ല, അഥവാ സാധ്യമെങ്കിൽത്തന്നെ അത് അപൂർണ്ണമാവാനുള്ള സാധ്യത ഏറെയാണുതാനും. മനുഷ്യരുടെ കൂട്ടായ്മകളും പരസ്പരമുള്ള പങ്കുവെക്കലുകളുമുള്ള ഒരു സാഹചര്യത്തിൽ കുട്ടിക്ക് ലഭിക്കുന്ന വിദ്യ സ്വാഭാവികമായും നന്നാവും എന്നാണെന്റെ പക്ഷം. അതില്ലെങ്കിൽ എത്ര നല്ല വാക്കുകളായാലും അധ്യാപകരാണെങ്കിലും ഫലമില്ല. കാരണം കുട്ടി പഠിക്കുന്നത് ജീവിതങ്ങളാണ്, വാക്കുകളേക്കാൾ. അവരെ പറ്റിക്കാൻ പറ്റില്ല. ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ജൈവകൃഷിയേക്കാൾ പ്രധാനമാണ് ജൈവവിദ്യാഭ്യാസം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജൈവമനുഷ്യരാവും നാളെ ജീവിക്കാൻ അർഹതനേടുന്നത്, അടിമകളോ യന്ത്രങ്ങളോ ആവില്ല.
ചില ലിങ്കുകൾ ചേർക്കുന്നു.
SHIKSHANTHAR
Cuckoo Forest School, Singarappettai, Thiruvannamalai, Tamil Nadu
Thumbi monthly in Tamil
LORE(Life Oriented Research Education)
some individuals who work for better education:
Jinan K B
Anuradha- Sarang, Attappdy, Palakkad.
Vinod Krishnan, Little Village, Yakkara, Palakkad
Subid Ahimsa
Meena Menon, North Paravur, Ernakulam
some good books and links:
Soviet Books
Blog for children
FB Group, For the Children
http://www.tonyhayward.com/html/movingtoys.html

1 comment:
http://templeforlearning.blogspot.in/p/about-us.html
http://templeforlearning.wordpress.com/tfl/activities/
Post a Comment