വികസനം, ഭരണം Development and Governance


വികസനം രണ്ടു ദിശകളിലേക്കാണെന്ന് ഞാൻ കരുതുന്നു- ഒന്ന് ശാന്തിയിലേക്ക്, മറ്റൊന്ന് അശാന്തിയിലേക്ക് അഥവാ യുദ്ധത്തിലേക്ക്. ഇന്നത്തെ വിനാശ-വികല വികസനം രണ്ടാമത്തേതാണെന്ന് പറയേണ്ടതില്ലല്ലോ. നിൽക്കുന്ന മണ്ണ് നശിപ്പിച്ചുകൊണ്ട് ഒരു ദേശസ്നേഹം സാധ്യമല്ല എന്നുതന്നെ ഞാൻ കരുതുന്നു. നമ്മുടെ വഴി തെരഞ്ഞെടുക്കേണ്ടത് നമ്മൾ തന്നെയാണ്. കാരണം നമ്മുടെ ലോകം സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്.

I believe that development is of two directions- one towards life(peace) and one towards death(war). think and decide which one we need.

നയിക്കാം, ഭരിക്കരുത്. 



and i believe friendship circles can change the world that rule today. from violence to non-violence. and one thing to remember is the path is equally important as the aim. ലക്ഷ്യത്തോടൊപ്പം മാർഗ്ഗവും പ്രധാനം. ബലപ്രയോഗത്താൽ ഭരിക്കുന്ന ഇന്നത്തെ ലോകം മാറ്റാൻ സ്നേഹത്താൽ നയിക്കപ്പെടുന്ന സുഹൃദ്‌സംഘങ്ങൾക്ക് കഴിയും. അഹിംസ.

രാഷ്ട്രീയം, ഭരണം: 

ആരും ആരെയും ഭരിക്കാത്ത ഒരു ലോകമാണെന്റെ സ്വപ്നമെങ്കിലും നിലവിലെ സമൂഹം വിവിധപേരുകളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരുമിച്ചുജീവിക്കുന്നവർപോലും തെരഞ്ഞെടുപ്പുകാലത്ത് അന്യോന്യം പോരടിക്കുന്നു. ഇതിന് ഒരറുതിവരുത്തേണ്ടകാലമായി, കാരണം, ജനം വിഭജിക്കപ്പെടേണ്ടത് ഭരണാധികാരികളുടെ ആവശ്യമാണ്. 

വികസനം:

ഭോപാൽ, നർമദ, പ്ലാച്ചിമട, കൂടംകുളം, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങളും സമരങ്ങളും നമുക്ക് പാഠങ്ങളാണ്. വികസനം ആർക്കുവേണ്ടിയാണ് എന്ന ചോദ്യമാണതുയർത്തുന്നത്, കാരണം ഇരകൾ എപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവരും പാവങ്ങളുമാണ് എന്നതുതന്നെ. ഇതിൽ പാവം പരിസ്ഥിതിയും പെടും. ശബ്ദമില്ലാത്ത മറ്റുജീവജാലങ്ങളും. നമ്മുടെലോകം നമ്മൾ സൃഷ്ടിക്കുന്നതാണെന്നും അതിനാൽതന്നെ നാം ഒത്തൊരുമിച്ച് ചിന്തിച്ച് മാറേണ്ടത് മാറ്റുകതന്നെ വേണം. ശക്തികുറഞ്ഞവരുടെ ആയുധം അഹിംസയും നിസ്സഹകരണവും ഒരുമയുമാണെന്ന് ഞാൻ കരുതുന്നു. ഗ്രെറ്റ തുൻബെർഗിനെപ്പോലുള്ളവരുടെ ജീവിതങ്ങളിൽ നിന്നും നിലനിൽക്കുന്ന വികസനത്തിന്റെ പാഠങ്ങൾ നമുക്ക് പഠിക്കാം. പക്ഷേ വിവിധ മതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് എങ്ങനെയും ജീവിക്കൂ, അന്ത്യവിധിയിൽ ദൈവവിശ്വാസം നമ്മെ രക്ഷിക്കുമെന്നാണ്. ഇത്തരം തെറ്റായ ഉത്തരങ്ങൾ പ്രശ്നങ്ങളേക്കാൾ പ്രശ്നമാവുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. മാത്രവുമല്ല, ലക്ഷ്യം മഹത്തരമാണെങ്കിലും മാർഗ്ഗം ഹിംസയുടെതാവുമ്പോൾ പല പ്രശ്നങ്ങളും കൂടുതൽ സങ്കീർണ്ണങ്ങളാവുകയും ചെയ്യുന്നു. നാമെല്ലാം ഒരു സ്വയവിമർശനം നടത്തേണ്ട കാലമാണിത്, കാരണം തിരുത്തേണ്ടത് തിരുത്തിയേ പറ്റൂ. ഒന്നും സ്വന്തമാക്കാനറിയാത്ത ആദിവാസിയുടെ സംസ്കാരത്തിൽ നിന്ന് " എൻ്റെ നാട്ടിലേക്കും " എൻ്റെ കുടുംബത്തിലേക്കും ഞാൻ മാത്രം എന്ന ചിന്തയിലേക്കും ഉള്ള ദൂരമെത്രയാണ്?








ജാതി:
കോട്ടിട്ട അംബേദ്കറുടെയും കോട്ടുപേക്ഷിച്ച ഗാന്ധിയുടെയും ജീവിതങ്ങൾ പകരുന്ന സന്ദേശമെന്താണെന്ന് നമുക്കറിയാം. കാലങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു ജനത അംഗീകാരം തേടുന്നത് ശരിയാണെങ്കിലും ഭൂമിയിലെ വിഭവങ്ങളുടെ അമിതഉപഭോഗം അപകടമാണെന്നിരിക്കെ ഇല്ലായ്മയുടെ അസ്തിത്വങ്ങളെ ബഹുമാനിക്കുന്ന സംസ്കാരമല്ലേ ഒരു സമൂഹം എന്ന നിലയിൽ നാം അനുവർത്തിക്കേണ്ടത് എന്ന ചോദ്യം എനിക്കുണ്ട്. നിങ്ങളുടെ അഭിപായങ്ങൾ പങ്കുവെക്കുമല്ലോ.

മതം:
മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്. എന്നാൽ ആ മുറിവുണക്കുന്നതിനോ മതങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിഭജനങ്ങൾ പഠിക്കുന്നതിനോ ഒരു പഞ്ചവത്സരപദ്ധതിയും നാം ആസൂത്രണം ചെയ്തില്ല. ഗാന്ധിയോടൊപ്പം കൊല്ലപ്പെട്ട ഗാന്ധിയൻ വികസനമൂല്യങ്ങളും കുമരപ്പയുടെ സാമ്പത്തികശാസ്ത്രവും നമുക്ക് വീണ്ടുമോർക്കേണ്ട കാലമാണിത്.

മാംസാഹാരം, ബീഫ്:
രാമായണത്തിലെ രാമനും മഹാഭാരതത്തിലെ കൃഷ്ണനും മാംസവും മദ്യവും ഉപയോഗിച്ചിരുന്നതായി രാമായണവും മഹാഭാരതവും തന്നെ പറയവേ, (വിവേകാനന്ദൻ, കിഴക്കും പടിഞ്ഞാറും എന്ന പുസ്തകം) മനുഷ്യർക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കാനായി കൊണ്ടുവന്ന വെജിറ്റേറിയനിസവാദം നാം തിരിച്ചറിയണം. പശുവിനെത്തന്നെ കൊന്ന് സൽക്കരിക്കേണ്ടതാണ് എന്നതിനാൽ അതിഥിക്ക് ഗോഘ്നൻ എന്ന പര്യായം തന്നെ വന്ന നാടാണ് ഇത്.(എം ജി എസ്‌ നാരായണൻ). ബീഫ് കയറ്റുമതി ചെയ്യുന്നതിലും ഒന്നാം സ്ഥാനം ഒരു ഹിന്ദുവിനത്രെ, ഇന്ത്യയിൽ. അഹിംസ ബുദ്ധ, ജൈന വാദങ്ങളാണ്. അവരെയാണെങ്കിലോ ഹിന്ദുക്കൾ തുടച്ചുനീക്കുകയും അവരുടെ ക്ഷേത്രങ്ങൾ തങ്ങളുടേതാക്കുകയും ചെയ്തു. എൻ്റെ അഭിപ്രായത്തിൽ ജന്മം കൊണ്ട് ജാതിയില്ലെങ്കിലും കർമ്മം കൊണ്ട് ഉണ്ട്. (ഇത് തർക്കവിഷയമാണ്, സംസാരിക്കാം.) പ്രകൃതിക്ക് പോറലേൽപ്പിക്കാതെ ജീവിക്കുന്നവർ ആ ജാതികളിൽ കൂടുതൽ ബഹുമാനമർഹിക്കുന്നു.



some guidelines:

തെറ്റുകളെക്കാൾ കരുതേണ്ടത് ശരിയുടെ മുഖംമൂടികളെയാണ്. ഉദാഹരണത്തിന് "മിട്ടായിക്കടലാസ്" കടലാസല്ല, പ്ലാസ്റ്റിക്കാണ്. ഗ്രീൻ മെട്രോ ഗ്രീൻ അല്ല.

പ്രതീക്ഷ ഉണ്ടായിരിക്കണം, എന്തും പ്രതീക്ഷിക്കണം, ഒന്നും പ്രതീക്ഷിക്കരുത്.

ഇന്നലെകളിൽനിന്നും പഠിക്കുക, നാളെയെക്കുറിച്ച് സ്വപ്നം കാണുക, ഇന്നിൽ ജീവിക്കുക. ഇതിൽ ഇന്നലെകൾ നമ്മുടെമാത്രമല്ല, സമൂഹത്തിന്റെയാണ്- ചരിത്രമാണ്. നമുക്ക് മുമ്പേ നടന്നവരുടെ വാക്കുകൾ കേൾക്കുകയാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നമ്മെ നയിക്കേണ്ടത് കുട്ടികളാണ്. അവരിൽ നമ്മുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാതെ അവരെ കേൾക്കാനും അവർക്ക് സ്വയം പഠിക്കാൻ അവസരമൊരുക്കാനും അവരെ നയിക്കാനും മുതിർന്നവർക്ക് കഴിയണം. ഇന്നിൽ ജീവിക്കുക പരമപ്രധാനമാണ്. എന്നാൽ ഇതിന് യോഗചെയ്തതുകൊണ്ട് കാര്യമില്ല എന്നാണ് ഞാൻ കരുതുന്നത്. ഇന്നിൽ ജീവിക്കാനുള്ള കഴിവ് ജനിക്കുന്ന ഓരോ കുട്ടിക്കുമുണ്ടെന്ന് ഞാൻ കരുതുന്നു. അത് നാമെങ്ങനെ നഷ്ടപ്പെടുത്തുന്നു എന്നതാണ് ചോദ്യം. അനാവശ്യഅറിവുകൾ ഭാരമാകുമ്പോൾ, അത് ദഹിക്കാതെവരുമ്പോൾ, ആ കഴിവ് നഷ്ടപ്പെടുന്നു എന്നാണെന്റെ ഉത്തരം. (കൂടുതൽ ഉത്തരങ്ങൾ ഉണ്ടാവാം). 

കർമ്മയോഗമാണ് പ്രധാനം, നാം നമ്മുടെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നത്. യോഗയും ധ്യാനവും ചെയ്തതിനുശേഷം ബോംബിടാൻ പോകുന്നത് വികസനമാണെന്ന് ഞാൻ കരുതുന്നില്ല. ജനത്തെ ഒരുമിപ്പിക്കുന്നപാതയാവണം വികസനം.

വികസനത്തെക്കുറിച്ച് ഒരു കവിതയുണ്ട്-  വികസനം അത് മനുഷ്യമനസ്സിൻ അടിയിൽനിന്നുതുടങ്ങണം, വികസനം അത് നന്മപൂക്കും ലോകസൃഷ്ടിക്കായിടാം.




Climate Watch Kerala FB group

Green Reporter

കേരളീയം മാസിക

Narmada Bachao Andolan

Nuclear Power realities- Dianuke

http://proletarian.in/

Ecologise


People:

Sahadevan K

Meera Samghamitra

S P Udayakumar

Sajeev KFRI

Usha, Thanal

Premkumar, Moozhikkulam Shala

Shibu Raj, Green Swaraj

Rajaneesh

Zabna, Schools for River

Sanoop Narendran

Hari-Asha, Kannur

Nisanth Pariyaram

Ashokan Samam

Gender issues

Chinju Aswathi


Legal Help: Adv. Harish Vasudevan


Subid  Interlinking People



No comments: