ഫുക്കുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവം വായിച്ച് ഒന്നും ചെയ്യാതെ ജീവിക്കലാണ് ഏറ്റവും നല്ലത് എന്നും ജെ കൃഷ്ണമൂർത്തി വായിച്ച് അറിഞ്ഞതിൽ നിന്നും മോചനം നേടണം എന്നും ഒക്കെ കരുതി പല പരീക്ഷണങ്ങൾ നടത്തി ഒടുവിൽ ഞാനെത്തിയ ചില നിരീക്ഷണങ്ങൾ ചുവടെ ചേർക്കുന്നു. പരീക്ഷണങ്ങളുടെ ഒരു ഘട്ടത്തിൽ ജീവിതം വഴിമുട്ടിയപ്പോൾ കൂടെയെത്തിയ അഹിംസ എന്ന ആശയത്തിനും കുട്ടികൾക്കും ദൈവത്തിനും നന്ദി.
മതങ്ങൾ പലതുണ്ടെങ്കിലും ഇസങ്ങൾ പലതുണ്ടെങ്കിലും പറയുന്നതൊന്ന്, പ്രവർത്തി വേറൊന്ന് എന്നമട്ടിലാവും പലതും. ഇനി ചിലതോ, വിവിധ വ്യാഖ്യാനങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നവയും. വാക്കുകൾ നുണപറയും, ജീവിതങ്ങൾക്കതാവില്ല എന്നാണെന്റെ നിരീക്ഷണം. അതുകൊണ്ട് പറയുന്നതും എഴുതിയതും അതുപോലെ വിശ്വസിക്കാതെ, ജീവിതങ്ങൾ പഠിച്ചും സ്വയം പരീക്ഷണങ്ങൾ നടത്തിയും അറിയേണ്ടതാണ് സത്യം എന്നുഞാൻ കരുതുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ സത്യാന്വേഷണമാണ് നല്ല മതം. കർമ്മയോഗമാണ് മറ്റേത് യോഗത്തെക്കാൾ വേണ്ടത് എന്നുകരുതുന്നു. കാരണം നമ്മുടെ ലോകം നമ്മൾ സൃഷ്ടിക്കുന്നതാണ്. നമ്മുടെ സമയം നാമെങ്ങനെ ചെലവഴിക്കുന്നു എന്നതാണ് കാര്യം.
നല്ലതും ചീത്തയും ആപേക്ഷികമാണെങ്കിലും ചുരുക്കം ചില സത്യങ്ങൾ നാം അംഗീകരിക്കേണ്ടിവരും. ജനിച്ചാൽ മരണമുണ്ട്, ജീവിക്ക് വിശപ്പുണ്ട്, ജീവിതമുണ്ട് എന്നിങ്ങനെ. നീതിയെക്കുറിച്ചുള്ള സങ്കല്പങ്ങളിലും വ്യത്യാസങ്ങളുണ്ടാകാമെങ്കിലും അതിലും എല്ലാവർക്കും യോജിക്കാവുന്ന കാര്യങ്ങളുമുണ്ടാവും- ബലാൽസംഗം പാടില്ല, വിശക്കുന്നവന്/വൾക്ക് ഭക്ഷണം വേണം എന്നിങ്ങനെ.
ഒന്നും സ്വന്തമല്ലാത്ത ആദിവാസിജീവിതങ്ങൾ മുതൽ എൻ്റെ, എൻ്റെ യായ വിവിധ മത ജീവിതങ്ങൾ വരെ നമ്മുടെ മുന്നിലുണ്ട്. അതിൽത്തന്നെ അനവധി രൂപ-ഭാവ വ്യത്യാസങ്ങൾ. ആചാരങ്ങൾ. ഇവയിൽ ഏതാണ് നല്ലത്? എങ്ങനെയാണ് ജീവിക്കേണ്ടത്? ഒരുപാട് ഉത്തരങ്ങളുണ്ടാകാം. എന്നാൽ അത് പഠിക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഉണ്ടാവണം എന്ന് ഞാൻ കരുതുന്നു. സിലബസ് അടിച്ചേൽപ്പിക്കുന്ന, ചോദ്യങ്ങൾ ഇല്ലാതാക്കുന്ന വിദ്യാഭ്യാസം അരുത് എന്നുകരുതുന്നു. അത് മതപഠനമാണെങ്കിലും. പാതകൾ സ്വയം തെരഞ്ഞെടുക്കാൻ സഹായകമായ ചില ലിങ്കുകൾ പങ്കുവെക്കുന്നു. വിനീഷ് ജെയിൻ ജീവൻ വിദ്യാശിബിരത്തിൽ പറഞ്ഞതുപോലെ ദിശാസൂചകബോർഡുകൾ കണ്ട് ലക്ഷ്യത്തിലെത്തി എന്നുകരുതുന്നവരാണ് ഭൂരിപക്ഷവും. അതിന്റെ പേരിൽ കലഹമുണ്ടാവുന്നത് സ്വാഭാവികം. നമ്മുടെ ലോകം നമ്മൾ സൃഷ്ടിക്കുന്നതാണ്. തലച്ചോർ പണയം വെക്കാതെ ജീവിക്കുവിൻ.
JEEVAN VIDYA WORKSHOPS by Vinish Gupta
സിദ്ധവേദം Sidhavedam
Ashrams at Vadakara, Salem, Kannur.
Olympuss
Prakruthijeevanam/ Natural Living
Thiru Kural
Guru Granth Sahib (Sikh)
Holy Quran
Bhagawad Githa
Holy Bible
Vipassana
Art of Living
Brahmakumaris
Osho
Siddha
Other Religions and believes
help to improve this page, contact me at https://www.facebook.com/subid.ahimsa

Auroville അരോവിൽ, പുതുച്ചേരി.
international Commune, Pondicherry, India.
Olympuss
Prakruthijeevanam/ Natural Living
Thiru Kural
Guru Granth Sahib (Sikh)
Holy Quran
Bhagawad Githa
Holy Bible
Vipassana
Art of Living
Brahmakumaris
Osho
Siddha
Other Religions and believes
help to improve this page, contact me at https://www.facebook.com/subid.ahimsa
No comments:
Post a Comment