Saturday, December 21, 2019

ഈഗോ

പരിസ്ഥിതി-മനുഷ്യാവകാശപ്രവർത്തകർ ചേരിതിരിഞ്ഞും അവർ എതിർക്കുന്ന ലാഭക്കൊതിയർ ഒട്ടക്കെട്ടും ആണെന്ന് പലപ്പോഴും പലരും പറയാറുണ്ട്. എനിക്കുതോന്നുന്നത് എന്താണോ മനുഷ്യരെ ഒരുമയിൽനിന്നും തടയുന്നത്, ആ വികാരം, ഈഗോ- അതിനെതിരെയാണ് യാഥാർത്ഥസമരം വേണ്ടത് എന്നാണ്. ഈഗോ നല്ലതാണ്, പക്ഷേ, ആ ഈഗോ നാമെല്ലാം ഒന്നാണെന്ന തിരിച്ചറിവിലേക്ക് വളരേണ്ടതുണ്ട്.

1 comment:

EP Anil said...

Individualism എന്ന വിഷയത്തിന് പ്രാധാന്യം ലഭിക്കുന്നത് സ്വതന്ത്രനാണ് മനുഷ്യൻ എന്ന Post-Fedual സമൂഹ നിർമ്മിതിയിലാണ്.എല്ലാവരും തുല്യരും സ്വതന്ത്രരുമെന്നധാരണയിലാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്.വ്യവസായ വിപ്ലവവും സെക്യുലറിസവും ഒക്കെ Individualism എന്ന ബോധത്തെ ശക്തമാക്കി.അവിടെ വ്യക്തിയുടെ സുരക്ഷ സമൂഹത്തിന് എന്ന ധാരണയെ വ്യക്തിയുടെ സുരക്ഷ അയാളുടെ ആസൂത്രണത്തിലൂടെ എന്ന അവസ്ഥയിലേക്ക് മാർക്കറ്റ് ഒരുങ്ങി.ഒരു വശത്ത് വ്യക്തി ചൂതാട്ടം,ഭക്തി എന്നീ മാർഗ്ഗങ്ങളിലൂടെ വിമോചനം മറു വശത്ത് നേതാവിൻ്റെ(Supermanism)കരുത്തു തെളിയിക്കൽ ശ്രമം.ബദലുകളുടെ സ്വകാര അജണ്ടകൾ Neo Althruism ത്തിന് വഴിമാറണം.Egoism, Self നു മുന്നിൽ(തന്മ) നിരായുധമാകണം.